നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ചനിലയില്‍

തിരു:  നെയ്യാറ്റിന്‍കര സനല്‍കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ സ്വവസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

തിരുവന്തപരും കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. വീടിന്റെ ചായ്പ്പിലാണ്്മൃതദേഹം കണ്ടത്.

ഹരികുമാര്‍ സനലിനെ മനപൂര്‍വ്വം കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എ്ന്ന കണ്ടെത്തലാണ് കേസന്വേഷിച്ച ക്രൈംബ്രാഞ്ച്ിന്റെത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാളെ ഹരികുമാറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.

ദൈവം ദൈവത്തിന്റെ വിധി നടപ്പിലാക്കിയെന്നായിരുന്നു കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പ്രതികരിച്ചത്. ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് ഉപവാസമിരിക്കുകയാണ് വിജിയും സനലിന്റെ കുടംബാംഗങ്ങളും.

Share news
error: Content is protected !!
Scroll to Top