Section

malabari-logo-mobile

ഭരതനാട്യത്തില്‍ സൂഫി സംഗീതവുമായി മന്‍സിയയുടെ നൃത്തവിരുന്ന്

HIGHLIGHTS : മലപ്പുറം:ഭരതനാട്യത്തില്‍ സൂഫി സംഗീതം സമന്വയിപ്പിച്ച് കലാസ്വാദകര്‍ക്ക് വി.പി മന്‍സിയയുടെ നൃത്തവിരുന്ന്. ഭരതനാട്യത്തെ സൂഫി സംഗീതവുമായി സമന്വയിപ്പിച്ച...

മലപ്പുറം:ഭരതനാട്യത്തില്‍ സൂഫി സംഗീതം സമന്വയിപ്പിച്ച് കലാസ്വാദകര്‍ക്ക് വി.പി മന്‍സിയയുടെ നൃത്തവിരുന്ന്. ഭരതനാട്യത്തെ സൂഫി സംഗീതവുമായി സമന്വയിപ്പിച്ചുള്ള വേറിട്ട പരീക്ഷണ ഇനം ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷ വേദിയായ കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ഹാളിലാണ് മന്‍സിയ ആദ്യമായി അവതരിപ്പിച്ചത്.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുതിയ അവതരണ രൂപത്തില്‍ നിന്നുള്ള പ്രസക്തഭാഗം 11 മിനിറ്റിനുള്ളില്‍ മന്‍സിയ അരങ്ങിലെത്തിക്കുകയായിരുന്നു. അള്ളാഹുവിനെ പ്രകീര്‍ത്തിക്കുന്നതാണ് പുതിയ ഭരതനാട്യ നൃത്ത ഇനം. എം.ഫില്‍ പഠനകാലത്ത് ഭരതനാട്യത്തിലെ സാധ്യതകള്‍ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് പുതിയ നൃത്തയിനം മന്‍സിയയുടെ ഭാവനയില്‍ പിറവികൊള്ളുന്നത്. ഡല്‍ഹിയിലെ നര്‍ത്തകരില്‍ ഒരാള്‍ ഇത്തരം നൃത്തരൂപം അവതരിപ്പിച്ചെന്ന കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയും യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ നൃത്ത രൂപം ചിട്ടപ്പെടുത്തുകയായിരുന്നുവെന് ന് മന്‍സിയ പറഞ്ഞു.

sameeksha-malabarinews

പ്രശസ്ത നര്‍ത്തകി രാജ്യശ്രീ വാര്യര്‍ക്ക് കീഴില്‍ കലാമണ്ഡലത്തില്‍ ഭരതനാട്യത്തില്‍ ഗവേഷണം നടത്തുന്ന മന്‍സിയ ചിദംബരേശ്വരനെ സ്തുതിക്കുന്ന ശിവസ്‌തോത്രവും ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തിയിനവും അരങ്ങിലെത്തിച്ചു. സ്വാതി തിരുന്നാള്‍ കൃതിയായ ചലിയേ കുഞ്ചനമോ എന്നു തുടങ്ങുന്ന ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള മന്‍സിയയുടെ സംഗീതശില്‍പ്പവും ആസ്വാദര്‍ക്ക് നവ്യാനുഭവമായി. ഗുരു രാജശ്രീ വാര്യര്‍ ചിട്ടപ്പെടുത്തിയ പത്ത് മിനിറ്റുള്ള കൃഷ്ണരാധ സംമോഹന ശില്‍പ്പം വാമൊഴി പാട്ടിന്റെ പശ്ചാത്തിലായിരുന്നു അരങ്ങിലെത്തിച്ചത്. മലയാള ഭാഷയുടെ സൗന്ദര്യത്തെ കാവ്യാത്മകമായി ചിത്രീകരിച്ചുള്ള കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കനകചിലങ്കയും മന്‍സിയ അവിസ്മരണീയമാക്കി. ശബരിമലയിലെ ഹരിവരാസനത്തിന്റെ സംഗീത സൗന്ദര്യത്തില്‍ മന്‍സിയ ചുവടുവെച്ചപ്പോള്‍ വേദി അക്ഷരാര്‍ത്ഥത്തില്‍ ധന്യമായി. തിങ്ങിനിറഞ്ഞ കലാസ്വാദക മനസ്സിന് മുന്നിലായിരുന്നു മന്‍സിയയുടെ പ്രകടനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!