സനലിനെ ഡിവൈഎസ്പി മനപൂര്‍വ്വം കൊന്നു: ക്രൈംബ്രാഞ്ച്

തിര:  നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്നതാണെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടും. ഈ കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന റിപ്പോര്‍ട്ടാണ് ക്രൈംബാഞ്ച് നല്‍കിയിരിക്കുന്നത്. –

റോഡിന്റെ ഒരുഭാഗത്തുനിന്ന് വാഹനം വരുന്നത് കണ്ടിട്ടുതന്നെയാണ് ഹരികുമാര്‍ സനലിനെ തള്ളിയിട്ടതെന്ന് ക്രൈംബ്രാഞ്ചും പറയുന്നു. സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളെയും അടിസ്ഥാനമാക്കിയാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

ബുധനാഴച് ഹരികുമാറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരഗണിക്കാനിരിക്കെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ഡിവൈഎസ്പിക്ക് ഗുണകരമാവില്ല.

ഒളിവില്‍ കഴിയുന്ന ഹരികുമാര്‍ കീഴടങ്ങാനുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ തളളികയോ മറ്റോ ചെയ്താലായിരിക്കും കീഴടങ്ങുക.

ഇന്ന് പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് സനലിന്റെ ഭാര്യ രാവിലെ മുതല്‍ വൈകീട്ട് വരെ ഉപവാസസമരം നടത്തും.

Share news
error: Content is protected !!
Scroll to Top