Section

malabari-logo-mobile

ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നില്ലെന്ന് പരാതി

HIGHLIGHTS : പരപ്പനങ്ങാടി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക പരപ്പനങ്ങാടി നഗരസഭയില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്തുക പൂര്‍ണ്ണമായും ലഭിക്കുന്നില്ലെന്ന് പരാതി. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് നഗരസഭ സക്രട്ടറിക്ക് പരാതി നല്‍കി.

നിലവില്‍ മറ്റ് പഞ്ചായത്തുകളിലും നഗരസഭകളിലും സ്‌കോളര്‍ഷിപ്പായി വര്‍ഷത്തില്‍ 28500 രൂപ ലഭിക്കുമ്പോള്‍ ഇവിടെ 12,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് പരിവാര്‍ പ്രവര്‍ത്തകര്‍ പറയുന്നു.

sameeksha-malabarinews

പരിവാര്‍ കോര്‍ഡിനേറ്റര്‍ ലത്തീഫ് തെക്കേപ്പാട്ട്, മമ്മദു മാളേയേക്കല്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!