Section

malabari-logo-mobile

അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ പ്രതീക്ഷിക്കുന്നത്

HIGHLIGHTS : അടുത്ത 24 മണിക്കൂറിനുള്ള കേരളത്തിലെ കാലവസ്ഥയില്‍ പ്രതീക്ഷിക്കുന്നത് വ്യാപകമായി

അടുത്ത 24 മണിക്കൂറിനുള്ള കേരളത്തിലെ കാലവസ്ഥയില്‍ പ്രതീക്ഷിക്കുന്നത് വ്യാപകമായി അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയാണ്. പകല്‍ സമയത്ത് ഇടിമിന്നലോട് കൂടി പെയ്യുന്ന മഴയുടെ ശക്തി രാത്രിയോടുകൂടി കുറഞ്ഞുവരാനുള്ള സാധ്യതയാണുള്ളത്. ശക്തി കുറഞ്ഞാലും മലയോര മേഖലയില്‍ മഴ കേന്ദ്രീകരിക്കാനാണ് സാധ്യത. ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദം ശക്തി കുറഞ്ഞു വരുന്നു. വടക്കന്‍ കേരളത്തില്‍ അതിശക്തമായ കാറ്റിനും മഴക്കുമുള്ള സാധ്യത നിലനില്‍ക്കുന്നു. പകല്‍ സമയത്ത് തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. സംസ്ഥാനത്തുടനീളം ശക്തമായ കാറ്റ് തുടരും. കടല്‍ പ്രക്ഷുബ്ധമാകുവാനും ഉയര്‍ന്ന തിരമാലക്കുമുള്ള സാധ്യതയുണ്ട്.

ജില്ല തിരിച്ചുള്ള വിവരങ്ങള്‍

sameeksha-malabarinews

കാസര്‍ഗോഡ്, കണ്ണൂര്‍,

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പകല്‍സമയത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് ജില്ലയില്‍ സാധ്യതയുള്ളത്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റുണ്ടായിരിക്കും.

മലപ്പുറം, കോഴിക്കോട്

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും റെഡ് അലെര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 20 cm വരെ മഴ ലഭിക്കാനിടയുണ്ട്. പകല്‍സമയത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കാണ് ജില്ലയില്‍ സാധ്യതയുള്ളത്. രാത്രിയും മഴ ശക്തമായി തന്നെ തുടരാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റുണ്ടായിരിക്കും.

വയനാട്

അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്. വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറയാനുള്ള സാധ്യതയുണ്ട്.

പാലക്കാട്

അതിശക്തമായ മഴ അടുത്ത 24 മണിക്കൂറില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുണ്ടായിരിക്കും.

തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം

ഇടിയോട് കൂടിയ ശക്തമായ മഴ രാത്രിയോട് കൂടി ശക്തി കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പത്തനംതിട്ട, ഇടുക്കി

അതിശക്തമായ മഴക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ള ജില്ലയില്‍ രാത്രിയോടെ ശക്തി കുറയാനുള്ള സാധ്യതയുണ്ട്. കിഴക്കന്‍ മലയോര മേഖലകളില്‍ വൈകുന്നേരം മഴ കേന്ദ്രീകരിക്കാനാണ് സാധ്യത.

തിരുവനന്തപുരം

ഒറ്റപ്പെട്ടിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യത

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!