പരപ്പനങ്ങാടി: കടലില്‍ നിന്ന് മണ്ണെടുക്കുന്നതിന് ഉപയോഗിക്കുന്ന ക്രെയിന്‍ ബാര്‍ജ് തീരത്തടിഞ്ഞു. സദ്ദാംബീച്ച് കെ.ടി നഗര്‍ ഭാഗത്ത് മണ്ണില്‍ പൂണ്ട നിലയിലാണ് ക്രെയിന്‍ ബാര്‍ജ് ഇപ്പോഴുള്ളത്.
ശക്തമായ മഴയില്‍ ബേപ്പൂര്‍ ഭാഗത്തുനിന്ന് റാപ്പ് പൊട്ടി തിരയില്‍ ഒഴുകിപ്പോയതായിരുന്നു ഇത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് ഇത് തീരത്തടിഞ്ഞത്.
കടല്‍ ശക്തമായതുകൊണ്ടുതന്നെ ഇത് കരയില്‍ കയറ്റാന്‍ സാധിച്ചിട്ടില്ല.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



