ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞു

കോഴിക്കോട്: മഴ ശക്തമായി തുടുന്നു. ഇരവഞ്ഞിപ്പുഴ കരകവിഞ്ഞു. ഇതോടെ മുക്കം പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ കോസ്റ്റ്ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് ആളുകളെ മാറ്റുകയാണ്. ഇന്നലെ മുതല്‍ ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്.

അരിപ്പാറ, തുഷാരഗിരി, സരോവരം എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുക്കുന്ന സാഹചര്യത്തില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Related Articles