മലപ്പുറം എടവണ്ണയില്‍ വീട് തകര്‍ന്ന് നാലു പേര്‍ മരിച്ചു

മഞ്ചേരി എടവണ്ണക്കടുത്ത് ഒതായിയില്‍ ഉരുള്‍പൊട്ടലില്‍ വീടിന്‍മേലേക്ക് മണ്ണിടിഞ്ഞ്
ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

കുട്ടശ്ശേരി ഉനൈസ് ,നുസ്രത്,സന,സനില്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ് . ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മറ്റ് രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകായണ്
ഇന്നലെ വൈകീട്ട് തിരൂര്‍ പുറത്തൂരില്‍ തെങ്ങ് തലയില്‍ വീണ് തവനൂര്‍ സ്വദേശിയായ യാവ് മരിച്ചിരുന്നു.
ഇതോടെ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ അഞ്ചു ജീവനുകളാണ് പൊലിഞ്ഞത്. ജില്ലയില്‍ കനത്ത മഴ ഇന്നും തുടരുകയാണ് പ്രധാന നദികളായ ചാലിയാറിലും ഭാരതപ്പുഴയലും , കടലുണ്ടിപ്പുഴയിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top