Section

malabari-logo-mobile

കനത്തമഴയില്‍ സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍: ഇന്ന് മാത്രം മരിച്ചത് എട്ടുപേര്‍

HIGHLIGHTS : സംസ്ഥാനത്ത് കനത്ത മഴയില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പെട്ടി. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോയി...

സംസ്ഥാനത്ത് കനത്ത മഴയില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പെട്ടി. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോയിരിക്കുകായണ്. അപകടത്തിന്റെ വ്യാപ്തി ഇപ്പോഴും കണക്കാക്കാനായിട്ടില്ല. മണ്ണിനിടിയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നുപോലും ഇപ്പോഴും സ്ഥിതീകരണം ലഭിച്ചിട്ടല്ല. ഹാരസണ്‍ മലയാളത്തിന്റെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിന് നടുവലാണ് ഈ പ്രദേശം. ഒരു പള്ളിയും, അമ്പലവും, തോട്ടംതൊഴിലാളികളുടെ ലയങ്ങളും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയില്‍ മലപ്പുറം എടവണ്ണക്കടുത്ത് ഒതായിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടംബത്തിലെ നാലുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരച്ചവരില്‍ സത്രീകളും കുട്ടികളുമുണ്ട്

sameeksha-malabarinews

ഇന്നലെ മഴക്കെടുതിയില്‍ കണ്ണൂര്‍,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടി. ഇടുക്കിയില്‍ നാലിടത്തും മലപ്പുറത്ത് ഒരിടത്തും വയനാട്ടില്‍ രണ്ടിടത്തും കണ്ണൂരില്‍ ഒരിടത്തും ഉരുള്‍പൊട്ടിയതായി റവന്യൂ വകുപ്പ് അറിയിച്ചു. ഇടുക്കിയില്‍ കീരിത്തോട് ചുരുളി, ഗാന്ധിനഗര്‍ കോളനി,രാജകുമാരി മണക്കുഴി, ഉപ്പുതറ ഒന്‍പതേക്കര്‍ എന്നിവിടങ്ങളിലും മലപ്പുറത്ത് കരുളായി, മുണ്ടക്കടവ് കോളനിയിലും വയനാട് മുത്തുമല കോട്ടപ്പടി ഭാഗങ്ങളില്‍ രണ്ടിടത്തും കണ്ണൂരില്‍ ഇരിട്ടി മഠത്തില്‍വഴി, ചാപ്പമല്ല, പനച്ചിക്കല്‍ തോട്, അടയ്ക്കാത്തോട് എന്നിവിടങ്ങളിലുമാണ് ഉരുള്‍പൊട്ടിയത്. മഠത്തില്‍വഴിയില്‍ ഉരുള്‍പൊട്ടി വീടിന് നാശനഷ്ടമുണ്ടായി. ആളപായമില്ല. ഇടുക്കി ഗാന്ധിനഗര്‍ കോളനിയില്‍ മണ്ണിനടിയിലായ ആളെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി.
ഇടുക്കിയില്‍ പീരുമേട് വണ്ടിപ്പെരിയാര്‍ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. വയനാട് ജില്ലയിലെ നിരവധി ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പാല്‍ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൈസൂര്‍ റോഡില്‍ മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ടു.
മലപ്പുറം ജില്ലയില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായി. 53 വീടുകള്‍ തകര്‍ന്നു. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കില്‍ വെള്ളം കയറി ആറ് വീടുകള്‍ പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും നശിച്ചു. ചേര്‍ത്തല താലൂക്കില്‍ വീട് പൂര്‍ണമായും നശിച്ചു. പത്തനംതി്ട്ടയില്‍ പതിനഞ്ചോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നാറില്‍ കാറ്റി്‌ലും മഴയിലും വ്യാപകനാശവുമുണ്ടായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!