തിരൂര്‍ പുറത്തൂരില്‍ തെങ്ങ് തലയില്‍ വീണ് യുവാവ് മരിച്ചു

പുറത്തൂര്‍: ബോട്ട് ജെട്ടി റോഡില്‍ നിന്ന് പള്ളിക്കടവിലേക്ക് പോവുന്ന ചീര്‍പ്പിന് മുകളില്‍ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി തലയില്‍ വീണ് കാല്‍നടയാത്രക്കാരനായ യുവാവ് മരിച്ചു.പുറത്തൂര്‍ ഗവ: വെല്‍ഫെയര്‍ സ്‌കൂളിന് കിഴക്ക് വശം താമസിക്കുന്ന തവനൂര്‍ സ്വദേശി ചിറാക്കര വളപ്പില്‍ പ്രദീപ് (38) മരിച്ചത്
വ്യാഴാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടമുണ്ടായി . ഉടനെ പ്രദേശവാസികള്‍ ആലത്തിയൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയഴ്ച തവനൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും

പിതാവ് അപ്പു, മാതാവ്: ലീല ഭാര്യ: സൗമ്യ
മക്കള്‍: അനാമിക, (ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പുറത്തൂര്‍ ഗവ: വെല്‍ഫെയര്‍ സ്‌കൂള്‍)
അനഘ ,അദിത്യ സഹോദരങ്ങൾ: പ്രമേ ദ്, പ്രമീള

Share news
error: Content is protected !!
Scroll to Top