കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം താത്കാലികമായി ഞായറാഴ്ച വരെ അടച്ചു.മഴയെതുടര്‍ന്ന് റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടച്ചത്.
നേരത്തെ വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ അടിച്ചിടുമെന്നായിരുന്നു സിയാല്‍ അറിയിച്ചിരുന്നത്. പിന്നീട് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ നീട്ടി.
ഇപ്പോള്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചയെ തുറക്കാനാകു എന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




