Section

malabari-logo-mobile

തീ അണയ്ക്കാന്‍ തിരൂര്‍ അഗ്നിരക്ഷാ സേനയ്ക്ക് പുതിയ വാഹനം

HIGHLIGHTS : New vehicle for Tirur Fire Brigade

തിരൂര്‍: തീ അണയ്ക്കാനായി തിരൂര്‍ അഗ്‌നിരക്ഷാസേനയ്ക്കാണ് പുതിയ വാഹനം ലഭിച്ചത്. തിരൂര്‍ ഫയര്‍ഫോഴ്‌സിനാണ് 5000 ലീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ മൊബൈല്‍ ടാങ്ക് യൂണിറ്റ് ലഭിച്ചത്. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

ഫയര്‍ എന്‍ജിന്റെ കുറവിനെ തുടര്‍ന്ന് അപകടം നടക്കുന്ന സ്ഥലത്തേക്ക് ഇതുവരെ ഫയര്‍ ഫോഴ്‌സ് എത്താന്‍ താമസം നേരിട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ ഇവിടേക്ക് പുതിയ വാഹനം അനുവദിക്കുകയായിരുന്നു. ഇതോടെ 2 വലിയ ഫയര്‍ എന്‍ജിനുകളും ഒരു ചെറിയ യൂണിറ്റും തിരൂരിന് സ്വന്തമായി ലഭിച്ചിരിക്കുകയാണ്.

sameeksha-malabarinews

ചടങ്ങില്‍ നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ കെ.കെ.സലാം അധ്യക്ഷനായി. സ്റ്റേഷന്‍ ഓഫിസര്‍ എം.കെ.പ്രമോദ്കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി.സുനില്‍ എന്നിവര്‍ സംസാരിച്ചു. എഫ്ആര്‍ഒ കെ.ടി.നൗഫല്‍ താക്കോല്‍ ഏറ്റുവാങ്ങി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!