Section

malabari-logo-mobile

രാജ്യത്ത് പുതിയ വാക്സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍

HIGHLIGHTS : The new vaccine policy is effective in the country from today

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ വാക്സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കോവിഡ് വാക്സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും.

45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. 75 ശതമാനം വാക്സിന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. 0.25 ശതമാനം വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം.

sameeksha-malabarinews

രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ ക്വാട്ട നിശ്ചയിക്കുക. കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്സിന് 1,410 രൂപയും സ്പുടിനിക് വാക്സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാനാകുക. വാക്സിന്‍ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 180 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. ഡിസംബര്‍ മാസത്തോടെ സമ്പൂര്‍ണ വാക്സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!