Section

malabari-logo-mobile

ജില്ലയില്‍ പുതിയ പ്ലസ് വൺ ബാച്ചുകൾ: ആദ്യ പരിഗണന നെടുവ സ്കൂളിന്, മന്ത്രി വി അബ്ദുറഹിമാൻ

HIGHLIGHTS : New Plus One Batch: First Consideration for Nedua School, Minister V Abdurahman

പരപ്പനങ്ങാടി : ജില്ലയിലെ സ്കൂളുകളിൽ പുതിയ പ്ലസ് വൺ ബാച്ച് ആരംഭിക്കുകയാണെങ്കിൽ ആദ്യ പരിഗണന നെടുവ ഗവ ഹൈസ്കൂളിന് ആയിരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ.

പരപ്പനങ്ങാടിയിലെ ഏക ഗവ.ഹൈസ്കൂളിലെ പുതിയ ഹൈടെക് കെട്ടിടത്തിലേക്ക് നെടുവ ജിഎച്ച്എസ്‌ പൂർവ്വ വിദ്യാർത്ഥി സംഗമം ഒരുക്കിയ സ്റ്റീൽ ഫർണീച്ചറുകളുടെ സമർപ്പണവും, കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയിൽ 100 % വിജയം കൈവരിച്ചതിനുള്ള ഉപഹാരവും നൽകുന്ന ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എ.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു .എസ്‌സി എസ്ടി അപ്പെക്സ് ബോർഡ് ചെയർമാൻ പാലക്കണ്ടി വേലായുധൻ, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ നിസാർ അഹമ്മദ്, DE0. കെ.ടി.വൃന്ദ കുമാരി, പ്രൊഫ.ഇ.പി.മുഹമ്മദാലി, കൗൺസിലർമാരായ മഞ്ജുഷ പ്രലോഷ്, സി.ജയദേവൻ, ഹെഡ്മിസ്ട്രസ് കെ.കെ.അൽഫോപി ടി എ പ്രസിഡന്റ് കെ.സി.മുരളീധരൻ, എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ വി.അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞ യോഗത്തിൽ, പ്രസിഡന്റ് പി.കെ. നാരായണൻകുട്ടി നായർ റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ അഷ്റഫ് ഷിഫ നന്ദി രേഖപ്പെടുത്തുകയും ചെയ്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!