Section

malabari-logo-mobile

തൊഴിലവസരം

HIGHLIGHTS : job vacancy പര്‍ച്ചേസ് ഓഫീസര്‍ ഒഴിവ്,സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നിയമനം

പര്‍ച്ചേസ് ഓഫീസര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പര്‍ച്ചേസ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവാണ്.
കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ഒന്നാം ക്ളാസ് ബിരുദം വേണം. എ. ഐ. സി. ടി. ഇ അംഗീകരിച്ച മെറ്റീരിയല്‍ മാനേജ്മെന്റില്‍ എം. ബി. എ ഒന്നാം ക്ളാസ് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. 18000 രൂപയാണ് ശമ്പളം. പ്രായം പതിനെട്ടിനും 41നുമിടയിലായിരിക്കണം. നിയമാനുസൃത വയസിളവ് ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ www.eemplyment.kerala.gov.inല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിവരം 0484 2312944 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചറിയിക്കണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ കണ്‍ഫര്‍മേഷന്‍ സ്ലിപ്പ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഐ. ഡി കാര്‍ഡ് ലഭ്യമെങ്കില്‍ അതിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, മെയില്‍ ഐ. ഡി എന്നിവ rpeeekm.emp.lbr@kerala.gov.in ലേക്ക് 28നകം മെയില്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍. ഒ. സി ഹാജരാക്കണം.

സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നിയമനം

sameeksha-malabarinews

തൃശൂര്‍ ആസ്ഥാനമായ സ്പെഷ്യല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എല്‍. ഡി ക്ളാര്‍ക്ക്, എല്‍. ഡി ടൈപ്പിസ്റ്റ്, പ്യൂണ്‍/ ഓഫീസ് അറ്റന്‍ഡന്‍്സറ് തസ്തികകളിലാണ് നിയമനം. എസ്. എസ്. എല്‍. സിയാണ് എല്‍. ഡി ക്ളാര്‍ക്കിന്റെ യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. എസ്. എസ്. എല്‍. സി, കെ. ജി. ടി.ഇ ടൈപ്പ് റൈറ്റിംഗ് ഇംഗ്ളീഷ് (ലോവര്‍), മലയാളം (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ളീഷ്, മലയാളം) എന്നിവയാണ് എല്‍. ഡി ടൈപ്പിസ്റ്റിന്റെ യോഗ്യത. പ്യൂണ്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. എല്‍. ഡി. ക്ളാര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികകള്‍ക്ക് 20,760 രൂപയാണ് വേതനം. പ്യൂണ്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ 18,030 ആണ് വേതനം. ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് അഞ്ച വര്‍ഷം സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലൊന്നില്‍ അതേ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ പ്രവര്‍ത്തി പരിചയം ഉള്ളവരായിരിക്കണം. 60 വയസില്‍ താഴെയായിരിക്കണം പ്രായം.

കേരള ഹൈക്കോടതി/ സബോര്‍ഡിനേറ്റ് ജുഡീഷ്യറി/ നിയമവകുപ്പ്/ അഡ്വക്കേറ്റ്സ് ജനറല്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ച കോടതി ജീവനക്കാര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകള്‍ 30 നകം ലഭിക്കണം. വിലാസം: ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, അയ്യന്തോള്‍ പി. ഒ, തൃശൂര്‍ 680003.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!