Section

malabari-logo-mobile

അതിതീവ്ര കൊറോണ വൈറസ് കേരളത്തിലും ;6 പേര്‍ക്ക് രോഗം

HIGHLIGHTS : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 6 പേര്‍ക്കാണ് അതിതീവ്ര വൈറസ്  സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.ക...

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 6 പേര്‍ക്കാണ് അതിതീവ്ര വൈറസ്  സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട്-2 , ആലപ്പുഴ-2, കണ്ണൂര്‍-1 ,കോട്ടയം-1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും നിരീക്ഷണത്തിലാക്കി.

sameeksha-malabarinews

ജനിതക മാറ്റം വന്ന വൈറസ് ശരീരത്തില്‍ പെട്ടെന്ന് പെരുകുകയും മറ്റുള്ളവരിലേക്ക് വേഗം പകരുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് വരുന്നവര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും അറിയിക്കണം. അതിതീവ്ര വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ആരോഗ്യവകുപ്പിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!