കര്‍ഷക സമരം ; ഏഴാം വട്ട ചര്‍ച്ചയും പരാജയം

ന്യൂഡല്‍ഹി : കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.താങ്ങുവിലക്ക് നിയമനിര്‍മ്മാണം നടത്തുന്നതില്‍ ചര്‍ച്ചയാകാം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി .40 കര്‍ഷക സംഘടന നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തു.

കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമര്‍, പീയുഷ് ഗോയല്‍ സോം പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ കേന്ദ്രത്തോടുള്ള വിയോജിപ്പ് കര്‍ഷകപ്രതിനിധികള്‍ പരസ്യമായി പ്രകടിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്കായി വിളമ്പിയ ഭക്ഷണം നിരസിച്ചാണ് തങ്ങളുടെ അതൃപ്തി കര്‍ഷകര്‍ അറിയിച്ചത്. നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം കഴിക്കൂ. ഞങ്ങളുടെ ഭക്ഷണം ഞങ്ങള്‍ കഴിച്ചോളാമെന്നായിരുന്നു കര്‍ഷകപ്രതിനിധികള്‍ പറഞ്ഞത്.

ചര്‍ച്ച പരാജയപ്പെട്ടതോടെ മറ്റന്നാള്‍ മുതല്‍ പ്രഖ്യാപിച്ച സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top