നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. വി എന്‍ അനില്‍കുമാറിനെ നിയമിച്ചു. മുന്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

പുതിയ പ്രോസിക്യൂട്ടറെ കണ്ടെത്താനായി അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിരുന്നു.

നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹര്‍ജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top