നെറുംകൈതക്കോട്ട ക്ഷേത്രക്കുളം വൃത്തിയാക്കി

കടലുണ്ടി: അഞ്ചു ദിവസത്തെ പ്രയത്‌നങ്ങളിലൂടെ വള്ളിക്കുന്ന് നെറുംകൈതക്കോട്ട ക്ഷേത്രക്കുളത്തിന്റെ ശുചീകരണം പൂര്‍ത്തിയാക്കി. അടിഞ്ഞു കൂടിയ ചെളി പൂര്‍ണമായും നീക്കം ചെയ്തു. 40 വര്‍ഷത്തിനു ശേഷമാണു ചെളി പാടേ നീക്കം ചെയ്തു നവീകരണം നടക്കുന്നത്.

കെ.ടി.സജിത്തിന്റെ നേതൃത്വത്തില്‍ ടീം കോട്ട പ്രവര്‍ത്തകരാണ് ചെളി കോരി മാറ്റിയത്. ക്ഷേത്ര ജീവനക്കാര്‍ അനുബന്ധ പ്രവൃത്തികള്‍ ചെയ്തു. കുളത്തിന്റെ തകര്‍ന്ന കല്‍പടവുകള്‍ ദേവസ്വം ഫണ്ട് വിനിയോഗിച്ചു നന്നാക്കുന്ന പ്രവൃത്തിയും ആരംഭിച്ചു.

വി.കെ.സുധീര്‍, സി.രാമദാസന്‍, പി.എം.അനില്‍കുമാര്‍ എന്നിവര്‍ ശുചീകരണത്തിനു നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top