താനൂര്‍ പൂരപ്പുഴക്കടുത്ത് കാര്‍ ട്രാവലറുമായി ഇടിച്ച് ട്രാവലര്‍ മറിഞ്ഞു

താനൂര്‍: പൂരപ്പുഴക്കടുത്ത് കാര്‍ ട്രാവലറുമായി ഇടിച്ച് ട്രാവലര്‍ മറിഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മാനന്തവാടിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ട്രാവലറും എതിരെ വന്ന വാഗനര്‍ കാറുമായി ഇടുകയായിരുന്നു.

വാഗണ്‍ കാര്‍ അമിതവേഗത്തില്‍ എത്തി എതിര്‍ ദിശയിലേക്ക് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് ട്രാവലര്‍ മറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ ട്രാവലര്‍ യാത്രികരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

പൂരപ്പുഴ പാലത്തിന് 100 മീറ്റര്‍ തെക്ക് മാറിയാണ്അപകടം ഉണ്ടായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top