നെന്‍മാറ വേലക്ക് ബസ്സിന് മുകളില്‍ യാത്ര; നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

പാലക്കാട്;  നെന്‍മാറ വേലയ്ക്ക് ബസിന് മുകളില്‍ യാത്ര ചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. എസ്ആര്‍ടി, കിങ്‌സ് ഓഫ് കൊല്ലംകോട് എന്നീ ബസ്സുകളുടെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്റ് ചെയ്ത്.
തിങ്കളാഴ്ച രാവിലെ നെന്‍മാറ വല്ലങ്കി വേലയുടെ വെടിക്കെട്ട് കഴിഞ്ഞ് മടങ്ങിപ്പോകുന്ന യാത്രക്കാരാണ് ബസ്സുകള്‍ക്ക് മുകളില്‍ യാത്ര ചെയ്തത്. കണ്ടക്ടര്‍ ബസ്സിന് മുകളില്‍ കയറി ഇവര്‍ക്ക് ടിക്കറ്റ് നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി.

വേറേയും ബസ്സുകളുടെ സമാനമായ തരത്തിലുള്ള വീഡിയോകള്‍ ലഭിച്ചതായും ആ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top