നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപെടാനില്ലെന്ന് ഡോക്ടര്‍മാര്‍

കൊച്ചി ; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 30ന് ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു.

അങ്കമാലി അപ്പോള അഡ്‌ലക്‌സ് ആശുപത്രിയിലാണ് ശ്രീനിവാസന്‍ ചികിത്സയിലുള്ളത്.

Share news
error: Content is protected !!
Scroll to Top