കോണ്‍ഗ്രസ് പുറത്താക്കിയാലും കെ വി തോമസ് വഴിയാധാരമാവില്ല; എംവി ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുവെന്നത് കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പാര്‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്.

നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ അനുഭവം മുന്നിലുണ്ട്. സുധാകരന്‍ ആര്‍ എസ് എസിന്റെ എ ടീമായി പ്രവര്‍ത്തിക്കുകയാണ്. കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ എ-ടീമായി പ്രവര്‍ത്തിക്കുന്ന സുധാകരന്റെ ഊര് വിലക്ക് തിരുമണ്ടന്‍ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നെഹ്‌റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top