
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ നടപടിയാവശ്യപ്പെട്ട് രാജ്യത്ത് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തം. ഇടത് വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്ഐ, എഐഎസ്എഫ്, ഐസ എന്നിവര്‍ക്ക് പുറമേ ജെഎന്‍യു വിദ്യാര്‍ഥി യൂണിയനും ഡല്‍ഹിയിലെ മാനവവിഭവ ശേഷി മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തിറങ്ങി.
നൂറുകണക്ക് വിദ്യാര്‍ഥികളെ അണിനിരത്തിയായിരുന്നു ഇടത് പ്രതിഷേധം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പിരിച്ചുവിടണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ആരോപണത്തിലടക്കം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
സിയുഇടി പരീക്ഷകളിലും വന്‍ ക്രമക്കേടാണ് നടക്കുന്നതെന്നും എസ്എഫ്ഐ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വീണ്ടും പരീക്ഷ നടത്തണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു. എന്‍ടിഎ പ്രഖ്യാപിച്ച അന്വേഷണം അംഗീകരിക്കില്ലന്ന് വ്യക്തമാക്കിയ എബിവിപി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. 1536 വിദ്യാര്‍ഥികള്‍ക്ക് ചട്ടവിരുദ്ധമായി ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ആന്ധ്ര സ്വദേശി ജരിപത്തെ കാര്‍ത്തിക്ക് എന്ന വിദ്യാര്‍ഥി റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
തന്റെ പരീക്ഷാഫലം നല്‍കാന്‍ എന്‍ടിഎ തയ്യാറായില്ലന്നും ആവശ്യപ്പെട്ടപ്പോള്‍ കീറിയ ഒഎംആര്‍ ഷീറ്റുകളാണ് മെയില്‍ ചെയ്തതെന്നും വ്യക്തമാക്കി ലഖ്നൗ സ്വദേശിനി ആയുഷി പട്ടേല്‍ രംഗത്തെത്തി. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




