Section

malabari-logo-mobile

നെടുവ ചാരിറ്റബിള്‍ ട്രസ്റ്റ് നിലവില്‍ വന്നു

HIGHLIGHTS : പരപ്പനങ്ങാടി : ഭക്ഷണവും ജീവിത രീതിയും സമ്മാനിക്കുന്ന ദുരിത സാഹചര്യങ്ങള്‍ക്കും വൃക്ക രോഗങ്ങള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുന്ന നിര്‍ധനരുടെ ദുരന്ത ...

1609742_592532974150176_1207668970_n(2)പരപ്പനങ്ങാടി : ഭക്ഷണവും ജീവിത രീതിയും സമ്മാനിക്കുന്ന ദുരിത സാഹചര്യങ്ങള്‍ക്കും വൃക്ക രോഗങ്ങള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുന്ന നിര്‍ധനരുടെ ദുരന്ത സാഹചര്യങ്ങള്‍ക്കും പരിഹാരമേകാന്‍ നെടുവയിലെ യുവാക്കള്‍ നെടുവ ചാരിറ്റബിള്‍ ഫൗണ്ടേഷന് രൂപം നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പില്‍ ഡോ: വിനോദ് കുമാര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ, മുരളീധരന്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, മനോജ് കുമാര്‍, ടിവി സുചിത്രന്‍, രാജീവ് നെടുവ എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

250 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. 75 പേര്‍ അവയവദാന സമ്മതപത്രം നെടുവ ചാരിറ്റബിള്‍ ഫൗണ്ടേഷന് സമര്‍പ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!