Section

malabari-logo-mobile

പാഠപുസ്തകങ്ങളില്‍ ഇനി’ഇന്ത്യ’ ഇല്ല; ഭാരത് എന്ന് പേരുമാറ്റാന്‍ ശുപാര്‍ശ

HIGHLIGHTS : NCERT Advisory Committee recommends changing the name India to Bharat from textbooks

ഡല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതിയുടെ ശുപാര്‍ശ. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ നല്‍കി. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കല്‍ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.

ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നും 7,000 വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍പ്പോലും ഭാരതം എന്ന് പരാമര്‍ശിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ യഥാര്‍ഥ പേര് അതാണെന്നും സമിതി അധ്യക്ഷന്‍ ഐസക് വ്യക്തമാക്കി. ഏഴംഗ സമിതി ഐകകണ്ഠ്യേന എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

വിദ്യാഭ്യാസ കരിക്കുലത്തില്‍ പ്രാചീന ചരിത്രത്തിനു പകരം ക്ലാസിക്കല്‍ ചരിത്രം പഠിപ്പിക്കണമെന്നും ശുപാര്‍ശ നല്‍കിയതായി ഐസക് പറഞ്ഞു. പുരാതന മധ്യകാല, ആധുനിക ചരിത്രമെന്നു വിഭജനമില്ലെന്നും പുരാണങ്ങള്‍ പഠിപ്പിക്കുന്നതില്‍ രാഷ്ട്രീയമില്ലെന്നും ഐസക് വ്യക്തമാക്കി.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!