മയക്കുമരുന്നുവേട്ട: ബാഹുബലി താരം റാണ ദഗ്ഗുബാട്ടിയെ എന്‍സിബി ചോദ്യം ചെയ്യും

ഹൈദരാബാദ്; മയക്കുമരുന്ന് കേസില്‍ പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബാഹൂബലി താരം റാണ ദഗുബാട്ടിക്ക് ഹാജരാകാന്‍ എന്‍സിബി നോട്ടീസ് നല്‍കി കഴിഞ്ഞു. സെപ്റ്റംബര്‍ 8ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. റാണയെ കൂടാതെ രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

തെലുങ്കാനയില്‍ കണ്ടെത്തിയ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് തെലുങ്ക് സിനിമാ മേഖലയിലേക്ക് ഉള്ളതാണെന്ന സൂചനയാണ് ഇവരെ ചോദ്യം ചെയ്യലിലേക്ക് എത്തിച്ചത്.

സംവിധായകന്‍ പുരി ജഗന്നാഥിനെ ഇന്ന് ഇഡി ചോദ്യം ചെയ്യുന്നുണ്ട്. എന്‍സിബിക്ക് പിന്നാലെ ഇഡിയും റാണയേയും, രവി തേജയേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top