Section

malabari-logo-mobile

ഗാര്‍ഹിക പീഡനം; കണ്ണൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍: നേരത്തേ പരാതി കിട്ടിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം

HIGHLIGHTS : കണ്ണൂര്‍ : ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ കോറോം സ്വദേശി ഇരുപത്തിയാറുകാരി സുനീഷയാണ് തൂങ്ങിമരിച്ചത...

കണ്ണൂര്‍ : ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ കോറോം സ്വദേശി ഇരുപത്തിയാറുകാരി സുനീഷയാണ് തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം ഏല്‍ക്കുന്നതായി പയ്യന്ൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം.

ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദ്ധിക്കാറുണ്ടായിരുന്നെന്നു വെളിപ്പെടുത്തുന്ന സൂനീഷയുടെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് അനുജനോട് പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

sameeksha-malabarinews

സുനീഷ പോലീസില്‍ കഴിഞ്ഞയാഴ്ച പരാതി നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പോലീസ് കേസെടുക്കാതെ ഇരുകുടുംബക്കാരേയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു.

ഒന്നര വര്‍ഷം മുമ്പാണ് സുനീഷയുടെയും വിജീഷിന്റെയും വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു. ആദ്യം സുനീഷയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നെങ്കിലും പിന്നീട് ഇവര്‍ തമ്മില്‍ നന്നായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!