ദമാം നവോദയ സാംസ്‌ക്കാരിക വേദി യാസീന്‍ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു

പരപ്പനങ്ങാടി: ദമാം നവോദയ സാംസ്‌ക്കാരിക വേദി യാസീന്‍ കുടംബ സഹായ ഫണ്ട് വിതരണം ചെയ്തു. യാസീന്റെ ചെട്ടിപ്പടിയിലെ വാടക വീട്ടില്‍ വെച്ച് താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ അദേഹത്തിന്റെ മകന് ചെക്ക് കൈമാറി. ഇരുപത്തിരണ്ട് വര്‍ഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലെത്തിയ യാസീന്‍ അകാലത്തില്‍ മരണപ്പെട്ടടുകയായിരുന്നു. നവോദയാ ദമാം സാംസ്‌ക്കാരിക വേദിയുടെ മെമ്പര്‍ കൂടിയായ യാസീന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ ഇതോടെ ഇവര്‍ രംഗത്തെത്തുകയായിരുന്നു.

ചടങ്ങില്‍ നവോദയ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തകരായ വിജയന്‍ പട്ടാക്കര, സുനില്‍ വൈപ്പിന്‍, സപിഐഎം ഏരിയ സെക്രട്ടറി ടി പ്രഭാകരന്‍, വി പി സോമസുന്ദരന്‍, ലത്തീഫ് തെക്കേപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.