പരപ്പനങ്ങാടിയില്‍ സ്വകാര്യ ആശുപത്രിയിലെ മലിനജലം ജനവാസകേന്ദ്രത്തിലേക്ക് തുറന്നുവിടുന്നു; കുടിവെള്ളം മുട്ടി പരിസരവാസികള്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പുറംതള്ളുന്ന മലിനജലം കെട്ടിക്കിടന്ന് പരിസരത്തെ വീടുകളിലെ കിണറുകള്‍ മലിനമാകുന്നതായി പരാതി. മലബാറി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഈ വീടുകളുടെ തൊട്ടടുത്തുള്ള പറമ്പില്‍ മലിനജലം അശാസ്ത്രീയമായി തുറസായ സ്ഥലത്തേക്ക് പമ്പുചെയ്തുവിടുന്നതായി കണ്ടെത്തി. ഈ പറമ്പിലെ തെങ്ങുകള്‍ക്ക് തടം തുറന്ന് അവിടേക്ക് മോട്ടോര്‍ ഉപയോഗിച്ച് മലിനജലം സ്ഥിരമായി പമ്പുചെയ്യുകയാണെന്ന് പരിസരവാസികള്‍ പറയുന്നു. വിശദമായ വാര്‍ത്തയ്ക്ക് വീഡോ സ്‌റ്റോറി കാണുക.

Related Articles