ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നട അടയ്ക്കും;മേല്‍ശാന്തി

ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ആചാരലംഘനമുണ്ടാകുന്ന സാഹചര്യം വന്നാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് അദേഹം വ്യക്തമാക്കി.

ശബരിമല സന്നിധാനത്ത് സുരക്ഷാചുമതല വഹിക്കുന്ന ഐ.ജി അജിത്ത് കുമാര്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അദേഹം വ്യക്തമാക്കിയത്. ശുദ്ധികലശത്തിനു ശേഷം വീണ്ടും യുവതികള്‍ വരികയാണെങ്കില്‍ ഈ പ്രക്രിയ വീണ്ടും ആവര്‍ത്തിക്കേണ്ടിവരുമെന്നും മേല്‍ശാന്തി പറഞ്ഞു.

ചിത്തിര ആട്ടത്തിരുനാളിന്റെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുന്നത്. ഇവിടെ സംഘര്‍ സാധ്യതമുന്നില്‍കണ്ട് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

Related Articles