ബന്ധുനിയമനം മാനദണ്ഡം ലംഘിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം; കെ ടി ജലീല്‍

തിരുവനന്തപുരം: ബന്ധുവിന് മാനദണ്ഡം ലംഘിച്ച് നിയമനം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ ടി ജലീല്‍. പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയാണ് അപേക്ഷ ക്ഷണിച്ചതെന്നും ഏഴ് അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ മൂന്ന് പേരാണ് ഇന്റര്‍വ്യൂവിന് വന്നത്.

യോഗത്യതയില്‍ ഇളവ് വരുത്തിയെന്ന ആരോപണം തെറ്റാണെന്നും മതിയായ യോഗത്യതയില്ലാത്ത ആരെയും നിയമിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു. ഏതെങ്കിലും ഒരാളുമായി അകന്ന ബന്ധം ഉണ്ടെന്ന കാരണത്താല്‍ അവസരം നിഷേധിക്കുന്നത് തെറ്റാണ്. ഈ നിയമനത്തില്‍ നിയമം വിട്ട് ഒരു കാര്യവും ചെയ്തിട്ടില്ലെന്നും തനിക്കൊന്നും മറച്ചുവെക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പിതാവിന്റെ സഹോദരന്റെ മകന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ആരോപണമാണ് മന്ത്രി കെ ടി ജലീല്‍ വാര്‍ത്താസമ്മേനത്തില്‍ തള്ളിയത്.

Related Articles