Section

malabari-logo-mobile

യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം മെഡിക്കല്‍ ഗവേഷണ പഠനത്തിന് വിട്ടുനല്‍കും;പിതാവ്

HIGHLIGHTS : Naveen's body killed in Ukraine left for medical research study; father

ബംഗളൂരു: യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം മെഡിക്കല്‍ ഗവേഷണത്തിന് വിട്ടുനല്‍കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. ഖാര്‍കീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.

മെഡിക്കല്‍ രംഗത്ത് വിജയം നേടണം എന്നായിരുന്നു എന്റെ മകന്റെ ആഗ്രഹം. അത് നടന്നില്ല.അവന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്നതിലൂടെ അവന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നും നവീന്റെ പിതാവ് ശേഖര വ്യക്തമാക്കി.

sameeksha-malabarinews

കര്‍ണാടകയിലെ ഹവേരി ജില്ല സ്വദേശിയായ നവീന്‍ ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നവീനിന്റെ കുടുംബത്തിന് കര്‍ണാടക മുഖ്യമന്ത്രി25 ലക്ഷം രൂപയും കുടുംബത്തിന് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!