നാടകപ്രവര്‍ത്തകന്‍ മധുമാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്:പ്രശസ്ത നടകപ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ മുധുമാസ്റ്റര്‍ (കെ.മധുസൂദനന്‍)അന്തരിച്ചു. 74 വയസ്സായിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.സിപിഎം, സിപിഐഎംഎല്‍ സഹയാത്രികനായിരുന്നു.

അമ്മ,പുലിമറഞ്ഞ കുട്ടന്‍ മൂസ്, സുനന്ദ, തുടങ്ങി പതിനഞ്ചോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്.എട്ടോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

നക്‌സല്‍ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ ആറുമാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ഭാര്യ: കെ.തങ്കം, എം.ടി വിധുരാജ്(മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍),അഭിയരാജ്(എഎന്‍എസ് മീഡി, കൊച്ചി). മരുമക്കള്‍:സ്വര്‍ണ വിധു രാജ്, പി.സുദര്‍ഷിണ.

Share news
error: Content is protected !!
Scroll to Top