Section

malabari-logo-mobile

ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി സമ്മേളനം; സുവര്‍ണപുരസ്‌കാരം സോമസുകുളിന്, ഭാനുപ്രിയ ഫ്യൂച്ചര്‍ സയന്റിസ്റ്റ്

HIGHLIGHTS : botany-seminar-calicut-university

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി സിംപോസിയത്തില്‍ സുവര്‍ണ പുരസ്‌കാരത്തിന് വിശ്വഭാരതി ശാന്തി നികേതന്‍ സര്‍വ്വകലാശാലയിലെ സോമസുകുളും, ഫ്യൂച്ചര്‍ സയന്റിസ്റ്റ് അവാര്‍ഡിന് തേവര എസ്എച് കോളേജിലെ ആര്‍.ഭാനുപ്രിയയും അര്‍ഹരായി. യങ് ടെറിഡോളജിസ്റ്റ് അവാര്‍ഡ് നേടിയത് മാംഗ്ലൂര്‍ സെന്റ് അലോഷ്യസ് കോളേജിലെ സയേഷ് മൊറാജ്കര്‍ ആണ്.

മികച്ച പ്രബന്ധങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് പി.പി. നിഷിത(ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്), ശിവരത്നവേല്‍ (വനംവകുപ്പ്, തമിഴ്നാട്) ആര്‍. കവിത, സെന്റ് ജോസഫ്സ് കോളേജ്, തിരുച്ചിറപ്പള്ളി), എ. അമൃതം (സെന്റ് സേവ്യേഴ്സ് കോളേജ്, പാളയം കോട്ടൈ), എന്നിവര്‍ അര്‍ഹരായി. മികച്ച പോസ്റ്ററിനുള്ള അവാര്‍ഡ് പൂനെ ബോട്ടാണിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയിലെ കൗശിക് സര്‍ക്കാര്‍ അര്‍ഹനായി. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ നൂറോളം പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

sameeksha-malabarinews

കാലിഫോര്‍ണിയ, ജപ്പാന്‍, ചൈന, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രതിനിധി ഡോ. അരിന്ദം ഭട്ടാചാര്യ, ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി സെക്രട്ടറി, ഡോ. എസ്.പി ഖുള്ളര്‍, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍ , ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!