Section

malabari-logo-mobile

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളിലേയ്‌ക്ക്‌ എത്തണം: സുഹ്‌റ മമ്പാട്‌

HIGHLIGHTS : പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികളിലേക്ക്‌ ഇറങ്ങിച്ചെല്ലണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ പറഞ്ഞു.

nature_of_keralaപരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികളിലേക്ക്‌ ഇറങ്ങിച്ചെല്ലണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ പറഞ്ഞു. അന്താരാഷ്‌ട്ര മണ്ണ്‌ വര്‍ഷത്തോടനുബന്ധിച്ച്‌ മലപ്പുറം ജില്ലാ പഞ്ചായത്തും സംയോജിത നീര്‍ത്തട പരിപാലന പരിപാടിയും നടത്തിയ ‘മടികൂടാതെ മണ്ണിലേക്ക്‌’ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്‌.
മണ്ണും വെള്ളവും വായുവും വരുംതലമുറയ്‌ക്കായി കാത്തുവെയ്‌ക്കാന്‍ ബോധവത്‌ക്കരണം നടത്തേണ്ടത്‌ വിദ്യാര്‍ഥികള്‍ക്കിടയിലാണ്‌. ഇതോടൊപ്പം യുവതലമുറയ്‌ക്ക്‌ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്നവര്‍ നടത്തുകയും വേണമെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു.
ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി. കെ. കുഞ്ഞു അധ്യക്ഷനായി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്‌ട്‌ ഡയറക്‌ടര്‍ പി.ഡി. ഫിലിപ്പ്‌, ജോയിന്റ്‌ ഡവലപ്‌മെന്റ്‌ കമ്മീഷനര്‍ കെ. ഷൗക്കത്തലി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.സി.മുഹമ്മദ്‌ ഹാജി, ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.കെ.എ. റസാഖ്‌, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എ. അബ്‌ദുള്‍ ലത്തീഫ്‌, കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ എം.പി. വത്സമ്മ, ടി.പി. ഹൈദര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ കാലാവസ്ഥാവ്യതിയാനങ്ങളും പരിണിത ഫലങ്ങളും വിഷയത്തില്‍ ഡോ. ഇ.ജെ. ജോസഫ്‌, മണ്ണിന്റെ രാസ-ഭൗതിക ഘടനയിലെ മാറ്റങ്ങളും പ്രതിവിധികളും വിഷയത്തില്‍ കെ. അബ്‌ദുസമദ്‌, ജൈവ കൃഷിരീതികളെക്കുറിച്ച്‌ കെ.ഇ ഉഷ എന്നിവര്‍ ക്ലാസെടുത്തു.
ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സുഹ്‌റ മമ്പാട്‌ വിതരണം ചെയ്‌തു. സെമിനാറിനോടനുബന്ധിച്ച്‌ ജൈവ പച്ചക്കറി വിപണന സ്റ്റാളും, കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനവും ഉായിരുന്നു. കര്‍ഷകര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!