Section

malabari-logo-mobile

ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക്; ‘പ്രതിഷേധം ഉയരണം, നാട് ഒരുമിച്ച് നില്‍ക്കണം’; മന്ത്രി കൃഷ്ണന്‍കുട്ടി

HIGHLIGHTS : Nationwide strike by electricity workers against bill; 'Protest must rise, nation must stand together'; Minister Krishnankutty

തിരുവനന്തപുരം: ഇന്ന് വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്കാണ്. ബില്ലിനെതിരെ കാര്യമായ പ്രതിഷേധം ഉയരണം. പൊതുമേഖലയെ സംരക്ഷിക്കാനാണ് സമരം. നാട് ഒരുമിച്ച് നില്‍ക്കണമെന്നും വൈദ്യുതി നിയമ ഭേദഗതി ബില്ലിന് എതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സമരം അറ്റകുറ്റപണികളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലും ആവശ്യസേവനങ്ങള്‍ക്ക് മാത്രമേ കെഎസ്ഇബി ജീവനക്കാരെത്തു. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകര്‍ക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമര്‍ശനം. നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്‌സിന്റെ നേതൃത്വത്തിലാണ് ഇന്ന് ദേശവ്യാപക പ്രക്ഷോഭം.

sameeksha-malabarinews

ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികള്‍ ഇന്ന് ഓഫീസുകളിലേക്ക് എത്തില്ല. കേരളത്തിലും വൈദ്യുതി ഉത്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള ഓഫീസ് ജോലികള്‍ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങള്‍ മാത്രം ലഭ്യമാക്കും. സെക്ഷന്‍ ഓഫീസുകളും ഡിവിഷന്‍ ഓഫീസുകളും കേന്ദ്രീകരിച്ച് ധര്‍ണ സംഘടിപ്പിക്കും. ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കില്‍ സമരം കടുപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ വിതരണ ഏജന്‍സികള്‍ക്ക് വൈദ്യുതി വിതരണ ലൈസന്‍സ് നല്‍കി, പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് തൊഴിലാളി സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പിടിച്ചുനില്‍ക്കാനാവാത്ത ഘട്ടത്തിലേക്ക് എത്തിയാല്‍ ചെറുകിടക്കാര്‍ക്കും കര്‍ഷകര്‍ക്കുമുള്ള താരിഫുകള്‍ ഉയര്‍ത്തേണ്ട അവസ്ഥയിലേക്ക് കെഎസിഇബിയും എത്തുമെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!