Section

malabari-logo-mobile

വനിതയെ അപമാനിച്ച കിസാന്‍ മോര്‍ച്ച നേതാവിന്റെ അപ്പാര്‍ട്ട്‌മെന്റുകള്‍ തകര്‍ത്ത് യുപി സര്‍ക്കാര്‍ ബുള്‍ഡോസര്‍

HIGHLIGHTS : The UP government bulldozed the apartments of the Kisan Morcha leader who insulted the woman

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്ത്രീയെ അപമാനിച്ച കിസാന്‍ മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗിയുടെ കയ്യേറ്റം ഒഴിപ്പിച്ച് യുപി സര്‍ക്കാര്‍. നോയിഡ ഹൗസിംഗ് സൊസൈറ്റിയിലെ ശ്രീകാന്ത് ത്യാഗിയുടെ ഫ്‌ളാറ്റുകളാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്.
അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്ടര്‍-93 ബിയിലുള്ള ഗ്രാന്‍ഡ് ഒമാക്‌സ് സൊസൈറ്റിയിലെ ഫ്‌ലാറ്റ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചത്.

കഴിഞ്ഞ ദിവസമാണ് ത്യാഗിയും ഹൗസിംഗ് സൊസൈറ്റിയില്‍ താമസക്കാരിയായ വനിതയും തമ്മില്‍ വൃക്ഷത്തൈകള്‍ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. കയ്യേറ്റത്തെ കുറിച്ച് ചോദ്യം ചെയ്ത സ്ത്രീയെ ത്യാഗി ദേഹോപദ്രവം ഏല്‍പ്പിക്കുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. സ്ത്രീയെ ആക്രമിക്കാന്‍ ത്യാഗി ഗുണ്ടാ സംഘത്തെ നിയോഗിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ നടപടി.

sameeksha-malabarinews

അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് ത്യാഗിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ നടപടി തടഞ്ഞുവച്ചിരിക്കുകയായിരുന്നു. നിയമ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു. നിലവില്‍ ഒളിവില്‍ കഴിയുന്ന ത്യാഗിക്ക് എതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമമടക്കം ചുമത്തി കേസെടുത്തു. ഗുണ്ടാ നിയമവും ശ്രീകാന്ത് ത്യാഗിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!