Section

malabari-logo-mobile

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം: സ്പര്‍ശ് ക്യാമ്പയിന് ജില്ലയില്‍ തുടക്കം

HIGHLIGHTS : National Leprosy Eradication Parade: Spashar campaign begins in the district

മലപ്പുറം ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന ‘സ്പര്‍ശ്’ ക്യാമ്പയിന് തുടക്കമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം തിരൂരില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി നിര്‍വഹിച്ചു.

തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്തില്‍ സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കെ.എം നൂന മര്‍ജ്ജ ലെപ്രസി ദിനചാരണ സന്ദേശം നല്‍കി. കുഷ്ഠരോഗ വിരുദ്ധ ദിനാചാരണ പ്രതിജ്ഞ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടര്‍ എം. മൂസ ചൊല്ലിക്കൊടുത്തു.

sameeksha-malabarinews

‘സാമൂഹിക അവജ്ഞ അവസാനിപ്പിക്കാം മാന്യത കൈവരിക്കാം’ എന്നതാണ് ഈ കുഷ്ഠരോഗ വിരുദ്ധ ദിനത്തിന്റെ സന്ദേശം. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറാക്കിയ കുഷ്ഠരോഗ ബോധവത്കരണ സഹായി ബുക്ക്‌ലെറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക യൂണിവേഴ്സിറ്റി സെന്റര്‍ ഡയറക്ടര്‍ എം മൂസക്ക് നല്‍കി പ്രകാശനം ചെയ്തു.

തിരുന്നാവായ കുടുംബാരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. മൊയ്തീന്‍, വാര്‍ഡ് മെമ്പര്‍ ശാലി ജയന്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി. രാജു, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, വെട്ടം ആരോഗ്യ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ്, തിരുനാവായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദേവദാസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷിബി, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി അനസ് എന്നിവര്‍ സംസാരിച്ചു.

തിരുന്നാവായ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം കോളേജിലെ അധ്യാപകരും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളും എന്‍.എസ്.എസ് വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണ ബുക്ക്ലെറ്റ് വിതരണം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!