Section

malabari-logo-mobile

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വെല്ലുവിളികളും: നിയമസഭാ സമിതി പഠനം നടത്തും

HIGHLIGHTS : Prospects and Challenges of Artificial Intelligence: The legislative committee will conduct the study

കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് പഠനം നടത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും, അക്കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നതിനെക്കുറിച്ചും വിവര സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്നും അഭിപ്രായ രൂപീകരണം നടത്തുന്നതിനും സമിതി തീരുമാനിച്ചു. വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നും വിവിധ യുവജനസംഘടനകളില്‍ നിന്നും ഐ.ടി സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും പ്രതിനിധികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമിതി സ്വീകരിക്കുന്നതും സമിതിക്ക് ലഭിക്കുന്ന നിര്‍ദേശങ്ങളില്‍ പ്രസക്തമായവയിന്മേല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും സമിതി തെളിവെടുപ്പ് നടത്തുകയും ചെയ്യും.

സമിതി മുമ്പാകെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍, സംഘടനാ പ്രതിനിധികള്‍, ഐ.ടി സംരംഭങ്ങളുടെയും / സ്റ്റാര്‍ട്ടപ്പുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് തയാറാക്കിയതും കയ്യൊപ്പ്, മേല്‍വിലാസം, ഫോണ്‍ നം, ഇ-മെയില്‍ ഐ.ഡി. എന്നിവ രേഖപ്പെടുത്തിയതുമായ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും ചെയര്‍മാന്‍, യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി, കേരള നിയമസഭ എന്ന വിലാസത്തില്‍ ഫെബ്രുവരി 9ന് മുന്‍പായി സമര്‍പ്പിക്കണമെന്നു നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് ഷാജി സി. ബേബി അറിയിച്ചു. ഇ-മെയില്‍ : yac@niyamasabha.nic.in.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!