Section

malabari-logo-mobile

കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; മലപ്പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥി അടക്കം കേരളത്തില്‍ നിന്ന് അഞ്ച് പേര്‍

HIGHLIGHTS : National Bravery Awards for Children Announced; Five students from Kerala, including a student from Malappuram

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന കുട്ടികളുടെ ദേശീയ ധീരതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് അഞ്ച് കുട്ടികളാണ് അവാര്‍ഡിനര്‍ഹരായത്. ഏകലവ്യ അവാര്‍ഡ്, അഭിമന്യു, ജനറല്‍ അവാര്‍ഡുകളാണ് കേരളം നേടിയത്. ഏകലവ്യ പുരസ്‌ക്കാരത്തിന് തൃശൂര്‍ സ്വദേശി ഏഞ്ചല്‍മരിയ ജോണും, അഭിമന്യു അവാര്‍ഡിന് കോഴിക്കോട് സ്വദേശി ഷാനീസ് അബ്ദുള്ളയും അര്‍ഹരായി. വയനാട് സ്വദേശി ശിവകൃഷ്ണന്‍, കണ്ണൂര്‍ സ്വദേശി ശീതള്‍ ശശി, മലപ്പുറം സ്വദേശി ഋതുജിത് എന്നിവര്‍് ജനറല്‍ അവാര്‍ഡിനര്‍ഹരായി.

മെഡലുകള്‍ക്ക് പുറമെ സ്പെഷ്യല്‍ അവാര്‍ഡിന് എഴുപത്തി അയ്യായിരം രൂപയും, ജനറല്‍ അവാര്‍ഡിന് നാപ്പതിനായിരും രൂപയുമാണ് പുരസ്‌ക്കാരം, കുട്ടികളുടെ മുഴുവന്‍ പഠന ചെലവുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും. ഡല്‍ഹിയിലെ ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്നു സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു.

sameeksha-malabarinews

തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ചതിനാണ് മലപ്പുറം അരിയല്ലൂര്‍ നമ്പാല സുനില്‍കുമാര്‍ഷിജില ദമ്പതികളുടെ മകന്‍ ഋതുജിത്തിന് അവാര്‍ഡ്. അരിയല്ലൂര്‍ എംവിഎച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കനാല്‍ വെള്ളത്തില്‍ അകപ്പെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണു തൃശൂര്‍ രാമവര്‍മപുരം മണ്ണത്ത് ജോയി ഏബ
ഏബ്രഹാമിന്റെയും നിഥിയയുടെയും മകള്‍ ഏയ്ഞ്ചല്‍ മരിയ ജോണിന് അവാര്‍ഡ്. തൃശൂര്‍ ദേവമാതാ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

വയനാട് മാനന്തവാടി തലപ്പുഴ കരുണാലയത്തില്‍ ലതയുടെയും പരേതനായ പ്രേംകുമാറിന്റെയും മകനാണ് ശിവകൃഷ്ണന്‍. പുഴയിലെ കയത്തില്‍ മൂന്നു പേര്‍ മുങ്ങിത്താണപ്പോള്‍ എടുത്തു ചാടി തലപ്പുഴ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശിവകൃഷ്ണന്‍ ഒരു കുട്ടിയുടെ തലമുടിയില്‍ ചുറ്റിപ്പിടിച്ചു കരയ്‌ക്കെത്തിക്കുകയായിരുന്നു.

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ നിന്നു പിഞ്ചു ബാലികയെ രക്ഷപ്പെടുത്തിയതിനാണു കോഴിക്കോട് താഴെനുപ്പറ്റ കടമേരി അബ്ദുല്‍ അസീസിന്റെയും സുഹ്‌റയുടെയും മകന്‍ ഷാനിസ് അബ്ദുല്ലയുടെ ധീരതക്കുള്ള അവാര്‍ഡ്. കടമേരി മാപ്പിള യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കുളിക്കുന്നതിനിടെ കുളത്തില്‍ അപകടത്തില്‍പെട്ട മൂന്നുപേരുടെ ജീവന്‍ രക്ഷിച്ചതിനാണു കണ്ണൂര്‍ കടന്നപ്പള്ളി പുതൂര്‍ക്കുന്നിലെ പാറയില്‍ ഹൗസില്‍ ശശി-ഷീജ ദമ്പതികളുടെ മകള്‍ ശീതള്‍ ശശി അവാര്‍ഡിന് അര്‍ഹയായത്. കുളത്തിന്റെ കരയിലുണ്ടായിരുന്ന ഫ്‌ലോട്ടിങ് കന്നാസുകള്‍ ഉപയോഗിച്ച
മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!