Section

malabari-logo-mobile

ഡയമണ്ടിന് 25000 രൂപ വരെ വിലകൂടി; വിതരണം താല്‍കാലികമായി നിര്‍ത്തി

HIGHLIGHTS : Diamond prices up to Rs 25,000; Delivery has been suspended

തിരുവന്തപുരം: ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ വിതരണം താത്കാലികമായി നിര്‍ത്തിവെച്ചു. 13 വര്‍ഷത്തിന് ശേഷമാണ് ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

ഒരു കാരറ്റിന് 15000 രൂപ മുതല്‍ 25000 രൂപവരെയാണ് വര്‍ധിച്ചത്. 2009ലും ഡയമണ്ടിന് സമാനമായ രീതിയില്‍ വിലവര്‍ധനവുണ്ടായിരുന്നു. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വിലയിലുണ്ടായ വര്‍ധനവാണ് വില കുത്തനേ കൂടാന്‍ കാരണം.

sameeksha-malabarinews

കൊവിഡ് മൂലം പല ഡയമണ്ട് സെന്ററുകളിലും നിര്‍മ്മാണം പകുതിയായതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തിലും ഡയമണ്ട് വിതരണം ചെയ്യുന്ന വന്‍കിട നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വിതരണം നിര്‍ത്തിയ അവസ്ഥയിലാണ്. ഇനിയും വിലകൂടുമെന്നതിനാലാണ് വിതരണം നിര്‍ത്താനൊരുങ്ങുന്നത്.

കഴിഞ്ഞ ബജറ്റില്‍ പോളിഷ് ചെയ്ത ഡയമണ്ടിന് 2.5% നികുതി കുറച്ചിരുന്നു. സാധാരണ ഗതിയില്‍ റഫ് ഡയമണ്ട് ഇറക്കുമതി ചെയ്ത് ഇവിടെ തന്നെ കട്ടിംഗും പോളീഷിംഗും നടത്തുകയാണ് ചെയ്യാറ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!