Section

malabari-logo-mobile

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 6 കിലോ സ്വര്‍ണം പിടികൂടി

HIGHLIGHTS : 6 kg gold seized from Kochi airport

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 6.2 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. ദുബായ്, ഷാര്‍ജ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴ് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. കാസര്‍കോട് സ്വദേശി മുഹമ്മദ് അഷ്‌റഫ്, രതീഷ്, പെരിന്തല്‍മണ്ണ സ്വദേശി അല്‍സില്‍, മൂവാറ്റുപുഴ സ്വദേശി അഷാര്‍, സൈനുല്‍ അബിദ്, നൗഫല്‍, അബ്ദുള്ള എന്നിവരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. ഒരു കിലോ നൂറ് ഗ്രാം സ്വര്‍ണമാണ് രതീഷ് കടത്താന്‍ ശ്രമിച്ചത്. അല്‍സിനും അഷാറും ചേര്‍ന്ന് ഒന്നരക്കിലോ സ്വര്‍ണം കൊണ്ട് വന്നിരുന്നു. വിവിധ രൂപങ്ങളിലാക്കിയായിരുന്നു സ്വര്‍ണക്കടത്ത്.

കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1845 ഗ്രാം സ്വര്‍ണ(ഉദത്) മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഐ.എക്സ് 356 വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു പാക്കറ്റുകളായി സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്.

sameeksha-malabarinews

വേര്‍തിരിച്ചെടുത്തപ്പോള്‍ 1574 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിച്ചു. വിപണിയില്‍ ഇതിനു ഏകദേശം 78 ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തെ കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. ജോയിന്റ് കമ്മീഷണര്‍ മനീഷ് വിജയ്, അസി. കമ്മീഷണര്‍ സിനോയ് കെ. മാത്യു എന്നിവരുടെ നിര്‍ദേശ പ്രകാരം സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, എം. പ്രകാശ് എം, ഇന്‍സ്പെക്ടര്‍മാരായ എം. പ്രതീഷ്, കപില്‍ സുരിര, ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ് കുമാര്‍ എന്നിവരാണ് സ്വര്‍ണം കണ്ടെടുത്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!