Section

malabari-logo-mobile

‘ദേശീയ പുരസ്‌കാര വിമര്‍ശനം കാര്യമാക്കുന്നില്ല, മക്കള്‍ പറയുന്നത് പോലെയേ കണക്കാക്കുന്നുള്ളൂ, ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം തനിക്ക് വേണം’: നഞ്ചിയമ്മ

HIGHLIGHTS : 'National award criticism doesn't matter: Nanchiamma

പാലക്കാട്; ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ. അയ്യപ്പനും കോശിയിലെയും ഗാനാലാപനത്തിനാണ് നഞ്ചിയമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്തെത്തിയിരുന്നു. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു.

വിമര്‍ശനം മക്കള്‍ പറയുന്ന പോലെയെ കണക്കാക്കുന്നുള്ളുവെന്നും ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. പുരസ്‌കാര വിവാദം താന്‍ കാര്യമാക്കുന്നില്ല.വിമര്‍ശനം കാര്യമാക്കുന്നില്ല. ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം തനിക്ക് വേണം, അതു കൊണ്ട് തന്നെ ആരേയും തള്ളിപ്പറയാനുമില്ല അവര്‍ പറഞ്ഞു.

sameeksha-malabarinews

നഞ്ചിയമ്മ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയത് വര്‍ഷങ്ങളുടെ സംഗീത പാരമ്പര്യമുള്ള സംഗീതജ്ഞരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചിയമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!