Section

malabari-logo-mobile

നരേന്ദ്ര മോദി അധികാരമേറ്റു

HIGHLIGHTS : ദില്ലി: ഇന്ത്യയുടെ 15ാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോദി തിങ്കളാഴ്ച് വൈകീട്ട് ആറുമണിക്ക് അധികാരമേറ്റു.

Modiദില്ലി: ഇന്ത്യയുടെ 15ാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോദി തിങ്കളാഴ്ച് വൈകീട്ട് ആറുമണിക്ക് അധികാരമേറ്റു. 23 ക്യാബിനെറ്റ് മന്ത്രിമാരും 10 സ്വതന്ത്രചുമുതലയുള്ള സഹമന്ത്രിമാരും 12 സഹമന്ത്രിമാരുമടക്കം 45 പേരാണ് മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തതത്. രാജ്യത്തെയും വിദേശത്തെയും പ്രമുഖനേതാക്കളുടെ സാനിധ്യത്തില്‍ രാഷ്ട്രപതി പ്രണബ് മൂഖര്‍ജി മോദിക്കും മറ്റു മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സാര്‍ക്ക് രാജ്യങ്ങളുടെ തലവന്‍മാരുടെ സാനിധ്യം ശ്രദ്ധേയമായി.

ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് ആഭ്യന്തരവകുപ്പ് ലഭിച്ചു. സുഷമ സ്വരാജിന് വിദേശകാര്യവകുപ്പാണ്. മന്ത്രിസഭയിലെ നാലാമനായി അരുണ്‍ജെയ്റ്റിലിക്ക് ധനകാര്യത്തിനു പുറമെ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയുമുണ്ട്.

sameeksha-malabarinews

മന്ത്രമാരില്‍ ആറു പേര്‍ വനിതകളാണ് ഇവരില്‍ അഞ്ചുപേര്‍ക്കും ക്യാബിനറ്റ് പദവി ലഭിച്ചു.

മംഗലാപുരത്തുനിന്നുള്ള എംപി സദാനന്ദഗൗഡക്കാണ് റെയില്‍വേ വകുപ്പ്.

കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്ന മന്ത്രിമാരി്ല്ല.
രാവിലെ മഹാത്മഗാന്ധിയുടെ സ്മൃതിമണ്ഡപത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച മോദിയും സഹപ്രവര്‍ത്തകരും രോഗശയ്യയിലായ മുന്‍പ്രധാനമന്ത്രി എബി വാജ്‌പേയിയെ വസതിയിലെത്തി സന്ദര്‍ശിച്ചു. പിന്നീട് വൈകീട്ടോടെ രാഷ്ടപതി ഭവനിലെ തുറന്ന വേദിയിലാണ് ചടങ്ങുകള്‍ നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!