ഗോരഖ് ധാം എക്‌സ്പ്രസ്സ് അപകടത്തില്‍പെട്ട് 20 മരണം

Train-Accidentഗാലിയാബാദ് : ഉത്തര്‍പ്രദേശിലെ സന്ധ്ഗബീറില്‍ ഗോരഖ്ധാം എക്‌സ്പ്രസ്സ് അപകടത്തില്‍ പെട്ട് 20 പേര്‍ മരിച്ചു. ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

ഉത്തര്‍പ്രദേശിലെ ഗാലിയാബാദിന് സമീപമാണ് അപകടം നടന്നത്. സാന്‍ഡ്കബീര്‍ നഗര്‍ ജില്ലയിലെ ചുറൈഡ് സ്റ്റേഷനടുത്തു വെച്ച് ഗോരഖ്ധാം എക്‌സ്പ്രസ്സ് സ്റ്റേഷനറി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ട്രെയിനുകളും ഒരേ പാളത്തിലായിരുന്നു എന്നാണ് വിവരം. ആറോളം ബോഗികള്‍ തകര്‍ന്നിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും എത്ര പേര്‍ മരിച്ചുവെന്ന് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top