Section

malabari-logo-mobile

നരേന്ദ്ര ദബോല്‍ക്കര്‍ പുരസ്‌കാരം കിസ്‌ ഓഫ്‌ ലവിന്‌

HIGHLIGHTS : കോഴിക്കോട്‌: ഈ വര്‍ഷത്തെ ഡോ.നരേന്ദ്ര ദബോല്‍ക്കര്‍ പുരസ്‌കാരം കിസ്‌ ഓഫ്‌ ലവ്‌ പ്രതിഷേധ സമരത്തിന്‌. ഡിസംബര്‍ 27ന്‌ പാലക്കാട്‌ നടക്കുന്ന 'സ്വതന്ത്രലോക...

Untitled-1 copyകോഴിക്കോട്‌: ഈ വര്‍ഷത്തെ ഡോ.നരേന്ദ്ര ദബോല്‍ക്കര്‍ പുരസ്‌കാരം കിസ്‌ ഓഫ്‌ ലവ്‌ പ്രതിഷേധ സമരത്തിന്‌. ഡിസംബര്‍ 27ന്‌ പാലക്കാട്‌ നടക്കുന്ന ‘സ്വതന്ത്രലോകം സെമിനാറില്‍’ കിസ്‌ ഓഫ്‌ ലവ്‌ സംഘാടകര്‍ക്ക്‌ പുരസ്‌ക്കാരം കൈമാറും. സി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌.

സെമിനാറിന്റെ ആദ്യ ദിനത്തില്‍ വിടി ബല്‍റാം എംഎല്‍എയില്‍ നിന്ന്‌ കിസ്‌ ഓഫ്‌ ലവ്‌ സംഘാടകരായ ഫര്‍മിഷ്‌ ഹാഷിം, രാഹുല്‍ പശുപാല്‍ എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും. 10,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌ക്കാരം. വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ സദാചാര ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ചിന്തിക്കാന്‍ സമൂഹത്തിന്‌ പ്രചോദനം നല്‍കിയതിനാലാണ്‌ കിസി ഓഫ്‌ ലവിനെ ഈ വര്‍ഷത്തെ പുരസ്‌ക്കാരത്തിന്‌ തിരഞ്ഞെടുത്തതെന്ന്‌ ഡോ.വിശ്വനാഥന്‍ പറഞ്ഞു.

sameeksha-malabarinews

രാജ്യത്ത്‌ സ്വതന്ത്ര ചിന്തയും ശാസ്‌ത്രീയ മനോഭാവവും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ ശ്രമങ്ങള്‍ക്കാണ്‌ ഈ പുരസ്‌ക്കാരം നല്‍കുന്നത്‌. മഹാരാഷ്ട്രയിലെ നാസിക്കിലെ സഞ്‌ജയ്‌ സാല്‍വെയെന്ന സ്‌കൂള്‍ അധ്യാപകനാണ്‌ ആദ്യത്തെ ദബോല്‍ക്കര്‍ പുരസ്‌ക്കാരം ലഭിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!