Section

malabari-logo-mobile

നമ്പീശന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിനായി സ്‌കൂള്‍ അദ്ധ്യാപകരില്‍ നിന്ന് രചനകള്‍ ക്ഷണിക്കുന്നു

HIGHLIGHTS : Nambeesan Master Memorial Award

മലപ്പുറം: അദ്ധ്യാപകനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നമ്പീശന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന, കൊളക്കാട്ടുചാലി എ.എല്‍.പി.സ്‌കൂള്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് നമ്പീശന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിനായി സ്‌കൂള്‍ അദ്ധ്യാപകരില്‍ നിന്ന് രചനകള്‍ ക്ഷണിക്കുന്നു.
വായനോത്സവത്തോടനുബന്ധിച്ച് കഥ, കവിത, ഉപന്യാസം, ക്രിയാഗവേഷണം (Action Research) എന്നീ മേഖലകളിലെ മികച്ച രചനയ്ക്കാണ് പുരസ്‌കാരം

കഥയ്ക്കും കവിതയ്ക്കും വിഷയനിബന്ധനയില്ല. ഉപന്യാസ വിഷയം – ‘നവീന വിദ്യാഭ്യാസം: സങ്കല്പങ്ങളും പ്രയോഗവും’. ക്രിയാഗവേഷണ റിപ്പോര്‍ട്ട് – അദ്ധ്യാപന നൈപുണി വികാസത്തിന്റെ ഭാഗമായി, അദ്ധ്യാപകര്‍ ക്ലാസ് റൂം പഠന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായും അദ്ധ്യാപനത്തിലെ നൂതന സങ്കേതങ്ങള്‍ വികസിപ്പിക്കന്നതിനു വേണ്ടിയും നടത്തിയ ക്രിയാ ഗവേഷണങ്ങളുടെ റിപ്പോര്‍ട്ടും തെളിവുകളുമടങ്ങുന്ന പോര്‍ട്ട് ഫോളിയോ. പി.ഡി.ഫ് ഫോര്‍മാറ്റിലാണ് അയയ്‌ക്കേണ്ടത്. രചനകള്‍ മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തവയും ആയിരിക്കണം.

sameeksha-malabarinews

അയയ്‌ക്കേണ്ട ഇ-മെയില്‍ : nambeesanmaster@gmail.com

അവസാന തിയ്യതി : 25/06/2021
വിവരങ്ങള്‍ക്ക്:
9497343955
9744827624

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!