Section

malabari-logo-mobile

ലീഗ്‌ പ്രവര്‍ത്തകസമിതി ഇന്ന്‌ കോഴിക്കോട്ട്‌, രാജ്യസഭ: വഹാബിന്‌ സാധ്യത

HIGHLIGHTS : കോഴിക്കോട്‌ രാജ്യസഭാസ്ഥാനാര്‍ത്ഥിത്തത്തെ ചൊല്ലി ശക്തമായ തര്‍ക്കം നിലനല്‍ക്കെ മുസ്ലീംലീഗ്‌

MUSLIM LEAGUEകോഴിക്കോട്‌ രാജ്യസഭാസ്ഥാനാര്‍ത്ഥിത്തത്തെ ചൊല്ലി ശക്തമായ തര്‍ക്കം നിലനല്‍ക്കെ മുസ്ലീംലീഗ്‌ പ്രവര്‍ത്തകസമിതി ഇന്ന്‌ കോഴിക്കോട്‌ വെച്ച്‌ നടക്കും, വൈകീട്ട്‌ മൂന്ന്‌ മണിക്ക്‌ ലീഗ്‌ ഹൗസില്‍ വെച്ചാണ്‌ യോഗം.
വ്യവസായപ്രമുഖനും സംസ്ഥാനസക്രട്ടറിമാരില്‍ ഒരാളായ അബ്ദുല്‍ വഹാബും, സംസ്ഥാന ജനറല്‍സെക്രട്ടറിയായ കെപിഎ മജീദുമാണ്‌ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നത്‌.
സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെയും ഇ അഹമ്മദിന്റെയും പിന്തുണയുള്ളതും രാജ്യസഭയിലെ മുന്‍പരിചയവും മുന്‍നിര്‍ത്തി വഹാബിനു സീറ്റ്‌ ലഭിക്കാനുള്ള സാധ്യതയാണ്‌ കൂടുതല്‍. കെപിഎ മജീദിന്‌ പിന്തുണയുമായി കുഞ്ഞാലിക്കുട്ടി സജീവമായി രംഗത്തുണ്ട്‌. ഇടി മുഹമ്മദ്‌ ബഷീര്‍ ആരെ പിന്തുണക്കുമെന്നത്‌ നിര്‍ണ്ണായകമായേക്കും. തര്‍ക്കം രൂക്ഷമാകുകയാണെങ്ങില്‍ മൂന്നാമതൊരാളെ സ്ഥാനാര്‍ത്ഥിയാക്കാനും സാധ്യത തള്ളിക്കളയാനാവില്ല.
വെള്ളിയാഴ്‌ച രാവിലെ ലീഗ്‌ ഹൗസില്‍ നേതാക്കളുടെ അടിയന്തിരയോഗം നടക്കുന്നുണ്ട്‌. രാജ്യസഭാസീറ്റ്‌ വിഷയത്തില്‍ ഒരു ധാരണയുണ്ടാക്കിയ ശേഷമായിരിക്കും സംസ്ഥാന പ്രവര്‍ത്തകസമിതി ചേരുക

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!