അശ്ലീലചിത്രങ്ങള്‍ കാണിച്ച്‌ പ്രകൃതിവിരുദ്ധപീഢനം: വേങ്ങരയില്‍ രണ്ടുപേര്‍ പിടിയില്‍

vengaraവേങ്ങര: അശ്ലീലവീഡിയോ ക്ലിപ്പിങ്ങുകള്‍ കാണിച്ച്‌ കൗമാരക്കാരായ ആണ്‍കുട്ടികളെ പ്രകൃതി വീരുദ്ധപീഢനത്തിനിരിയാക്കിയ രണ്ടുപേര്‍ പിടിയില്‍. വേങ്ങര വലിയോറ പാലശ്ശേരി അബ്ദുല്‍ ഹമീദ്‌(44), പറപ്പൂര്‍ വീണാലുക്കല്‍ പങ്ങിണിക്കാടന്‍ റിസ്‌വാന്‍(19) എന്നിവരാണ്‌ പിടിയിലായത്‌. പീഡനത്തിനിരയായ പതിമൂന്നുകാരന്റെ രക്ഷിതാക്കളുടെ പാരാതിയില്‍ വേങ്ങര പോലീസാണ്‌ കേസെടുത്തത്‌.
ഹമീദ്‌ ഊരകം കുറ്റാളൂരിനടുത്ത്‌ വീട്‌ വാങ്ങിയിട്ടുണ്ടത്രെ. ഇവിടേക്ക്‌ റിസ്‌വാന്റെ സഹായത്തോടെ കുട്ടികളെ എത്തിക്കുകയും അവിടെ വെച്ച്‌ അശ്ലീല വീഡിയോ ക്ലീപ്പിങ്ങുകള്‍ കാണിച്ച്‌ പ്രലോഭിപ്പിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നത്രെ. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലങ്ങിലാണ്‌ ആണ്‍കുട്ടി പീഡനകാര്യം തുറന്ന്‌ പറഞ്ഞത്‌.
രണ്ട്‌ പ്രതികളേയും മലപ്പുറം കോടതി റിമാന്റ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top